Posts

Showing posts from September, 2022

വസന്തം വന്നു

Image
🌹നൂറെ ഹബീബ്🌹 വസന്തം വന്ന് ചേരുന്നു... റബീഉൽ അവ്വലാകുന്നു... പ്രപഞ്ചം പൂത്തു നിൽക്കുന്നു... ഹബീബിൻ മാസമാകുന്നു...                 (വസന്തം...) ജഗത്തിൽ കോടി ഗോളങ്ങൾ ഭൂമി നോക്കി നിൽക്കുന്നു... വിണ്ണിൽ നിന്നും മലക്കുകളാകെ മണ്ണിൽ വന്നു ചേരുന്നു...(2) വിരിയാൻ പൂവുകൾ ഒന്നായ് റബീഉം കാത്തു നിൽക്കുന്നു... റബീഅ് വിരിഞ്ഞുവെന്നായാൽ സുഗന്ധം പാരിൽ നിറയുന്നു...   (വസന്തം...)  مرحبا مرحبا مرحبا يا نور عيني  مرحبا مرحبا مرحبا جد الحسين مرحبا مرحبا مرحبا اهلا وسهلا  مرحبا مرحبا مرحبا يا خير داع വെളിച്ചം തൂകിടാൻ നിറമുള്ളതെല്ലാം  വെമ്പൽ കൊള്ളുന്നു... പ്രകാശത്തിന്റെ മേലെ പ്രകാശമായവരെ കൊതിക്കുന്നു...(2) മനസ്സും മണ്ണുമൊന്നാകെ സ്വലാത്തിൽ ലെങ്കി മറിയുന്നു... മദ്ഹിന് പൊലിമ നൽകാനായ്  സ്വരങ്ങൾ സജ്ജമാകുന്നു...   (വസന്തം...) انت شمس انت بدر انت نور فوق نور انت إكسير وغال انت مصباح الصدور റബീഇൻ നാളുകൾ ഈ ഭൂമിലോകം സ്വർഗമാക്കുന്നു... മനുഷ്യകമിൽ വസന്തം സ്നേഹ പെയ്ത്തിൻ വേദിയാകുന്നു...(2) മനുഷ്യൻ പാർക്കും ഭൂമികയിൽ  മദീന പ്രമേയമാകുന്നു... പ്രകൃത...

സുഖ സുമ റോജ രാജ

Image
🌹Noore Habeeb🌹 സുഖ സുമ റോജ രാജ തിങ്കളെ നബി സുകൃതങ്ങൾ ഏറെ വിരിയിച്ച പൂമതി സുബ്ഹാൻ തന്നൊരു സമ്മാനമേ നബി സുധ ബഹറായി പാരിൽ ഒഴുകിയ നബി വചനം സ്വർഗ പാദ പാരിൽ പ്രശോഭനം വദനം നോക്കി നിൽക്കുവാൻ ആസ്വാദനം കലിമ ഷഹാദത്തോട് ചേർത്തുള്ള നാമം എളിമയതാലെ മാതൃക തീർത്ത നാമം പടപ്പുകൾക്കാകെയും പ്രതീക്ഷ പടച്ചോൻ തന്നൊരു സുരക്ഷ അഭിമാനത്തിൽ ഞാനും കവനതാളിൽ എഴുതി അപധാനത്തിൻ സുമമഞ്ചരികൾ തഴുകി ഉലകിതിൽ ആകെ റഹ്മത്തേകിയോരെ  ഉദവി കനിഞ്ഞ ദീപ നാളത്തിൻ നൂറേ അന്ത്യ സലാമത്ത് റസൂലാ അന്ധത മാറ്റിയ സബീലാ  *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw