Posts

Showing posts from November, 2020

മദീനാപുരി ഈന്ത മരങ്ങളാകാൻ

Image
മദീനാപുരി ഈന്ത മരങ്ങളാകാൻ മനസ്സിൽ കൊതീ മുത്തിനജ്‌വ നൽകാൻ മലർ വനിയിൽ പാറും പിറാവതാകാൻ മനസ്സിൽ കൊതി മുത്തിപറന്നിറങ്ങാൻ മധുര വിധി കൊണ്ട് മരിച്ച് വീഴാൻ മഹിമണ്ണിൽ ചേരുന്ന മണലിലാകാൻ ... മാമലകൾ കണ്ടല്ലോ മാനം നോക്കി നിന്നല്ലോ മാലിക് ഇമാം നഗ്നപാദനായി വന്നത് മാല് കൊണ്ട് നിന്നല്ലോ  മാരിയായിചേർന്നല്ലോ മഹദിമണി ഖദീജയാ മാറിൽ ചേർന്നത് മിന്നുന്ന മസ്ജിദിൽ മുന്നത്തെ സഫതിൽ മിന്നിത്തിളങ്ങി ഇരിക്കണം മിണ്ടാതെ മുത്ത് റസൂലിന്റെ ചാരത്ത് മുട്ടിയുരുമ്മിരസീക്കണം (മദ്) മാണിക്യവും മരതകവവും മാറിനിൽക്കും മണൽ തരികൾ മാധുര്യപൂവാം റസൂലിൽ മേനി കൊണ്ടത് മാനിക്കണം ആ മദീനവാസികളാം മേന്മകളെ.. മാനിമ്പപ്പുവിന്റെ ഹുബ്ബ് നേടലുണ്ടത് മണ്ണിലെ ജന്നത്താ കണ്ണിലെ പൊന്നൊത്ത മതിലുകൾ മേനി പുൽകണം മഞ്ഞുരുകുന്നത് പോലെ മനസ്സിന്റെ മാലിന്യം നീക്കികളായണം(മദ്) മാഹിറാം അബൂഹുറൈറ മൗതിൻനേരം കണ്ടഖൈറാ മന്ദമാരുദന്റെ കൂടെ മുന്തിയാനൂറേ.. മാറിലായ് അബൂ ഉബൈദ മാറ്റുരച്ചവാപ്പയോടാ മാനസം നിറഞ്ഞിടുന്ന മാസ്മര പവറാ.. മണ്ണും മരവും മഴത്തുള്ളിയും മാടി മുത്ത്നബിയെ വിളിച്ചിരുന്നു മണ്ണിലിറങ്ങി മലക്കുകൾപോലുമാ മുത്ത്മണിയെ കൊതിച്ചിരുന്നു 🌹നൂറെ ഹബീബ്🌹 *Join group* https://...

ആലങ്ങൾക്കതി പതി

Image
ആലങ്ങൾക്കതി പതി നൂറ് അനുരാഗം പെയ്ത നിലാവ്..2 അഹദിൻ കലയിൽ മിക ജീവിൽ പാടുന്നിതാ പുകള്... (.....) നിധി മതി ... ഹാദി നിജ നിദാനപ്പുരി.. നേരരുൾ സയ്യിദീ.. നിലക്കാത്ത തേൻ മൊഴി നമുക്കേകി ആ നബി.. നിർമലർ ത്വാഹ നിറയുമുൾ കൂടിലാ..യ് പൊരുളാ...ൽ താജുൽ അമീനിൽ പാടുമീ മോദ ഗീതങ്ങൾ...  (......) നീതിബോധമോതി നീക്കിയന്നനീതി നീട്ടി നിത്യ ശാന്തി നേടുവാനുപാധി...2 നീചത്വ വിചാരം മാറ്റി നിസ്തുല്യ വിധാനം കാട്ടി കാമ്പുള്ള വചസ്സുകളൂട്ടി കേടൊപ്പിയ ലോകമൊരുക്കി അതിരില്ലാ പതിരിൽ എരിയും പലരും പരിഹാരം കണ്ട്.. അഭയ വിശാല വരം പരതും പതിതരിലെൻ തിരു മലരുണ്ട്..                          (......) ഖേദം പാർത്ത ഖൽബിൽ വേദം ചേർത്തു ചേലിൽ ക്രോധം മൂർത്ത നെഞ്ചിൽ സ്നേഹം കോർത്തു കാമിൽ..2 ഭൂമധ്യേ മക്കയിലന്നെ നാഥൻ തെളിയിച്ച വിളക്കെ ഭൗമാലങ്കാരം തന്നെ ഭൂലോക വിലാസമിതല്ലേ.. കണ്ണുകളിൽ കണ്ണീരലയായ് ഖദം അലിയണമവിടം സദയം കെഞ്ചിടുമധരം അഞ്ചിത വദനം കണ്ടിടുവാനാ സവിതം...                           (......) 🌹നൂറെ ഹബീബ്🌹 *J...

മീലാദ് നബി ആയാ

Image
മീലാദ് നബി ആയാ... ഹംനേ ഹുശിയാം പായീ.... 3 മദ്ഹോതിപ്പാടീടാം.. മദദിന്നായ് തേടീടാം..... 2 തിരുകീർത്തന ശീലുകളിൽ.. കനവേറെ കണ്ടീടാം... 2 ......... മാമരുഭൂവിൽ മലരായ് വന്ന മാനിതരല്ലേ.... മാനസ വ്യഥകൾ തീർത്തിടുമെന്റെ പൂങ്കമറല്ലേ 2 മാലികവൻ തന്നേകിയ ദീനിൻ സയ്യിദരല്ലേ..... ആ..... 2 മാറ്റൊലികൾ മക്കായിൽ പൂത്ത നൂറെ മുല്ലെ...... (മീലാദ്) ഗുരു സ്നേഹ നിലാവൊളി നൂറ്... തിരു മോഹജലം ഹയ്റ്... 2 ചിരിയാ പ്രഭയിൽ നിശ തോൽക്കും.... തിരിനാളമതാ ഖമറ്.... 2 വഴി പാകിയ ആ മൊഴികൾ.. പഴി തീർത്ത ചിരാതവകൾ... 2 (മീലാദ് ) ഖൽബും കരളും എല്ലാമങ്ങിൽ അർപ്പണമേകാം... കല്ലും ശജറും പ്രണയക്കഥകൾ ഓർമകളാക്കാം... 2 പാപം പൊറുത്ത് പരിമള ഭൂമി കണ്ട് മയങ്ങാൻ... ആ... 2 താപം ഹശ്റിൽ കനിവും തന്ന് പുൽകിടുവാൻ സയ്നല്ലിൽ ഉശ്ശാക്കി ത്വാഹ റസൂലുള്ള... 2 യാ നൂറൽഅൻവാരി  ഹാദീ ഹബീബുള്ള.... 2 മർഹബൻ ബിമീലാദിന്നബി സ്വല്ലള്ള.... അന്നബീ  സ്വല്ലള്ള.... മദ്ഹൻ ഹതംതു ലക യാ ശഫീഅള്ളാ... ലക ശഫീഅള്ളാ.. (മീലാദ്) 💐💐💐💐💐💐 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel*...

യാ സയ്യിദീ സ്വർണ (ഫിദാക ഉമ്മീ)

Image
*ഫിദാക ഉമ്മീ*💚 *ഹിഷാം കണ്ണൂർ* 🎤 *നൗഷാദ് ബാഖവി*✍🏻 യാ സയ്യിദീ സ്വർണ വർണച്ചിറ കേറി എന്റെ ഖൽബറയിൽ  പൊന്നറയൊരുക്കീടുമോ... യാ സനദീ സ്വർഗ സുഗന്ധമൊന്നേകിമെല്ലേ  സാന്ത്വനമീ  റൂഹിന്നേകുമോ... യാ ശഫീ ഈ സ്വപ്ന കൂട്ടിനുള്ളിൽ പറന്നെത്തി  സങ്കടങ്ങൾ തീർത്തീടുമോ ഞാനന്ന് ജനിച്ചില്ലാ.. ജ്ഞാനപ്പുഴ നീന്തീലാ... ഞാനാനാട്ടിൻ പുൽകൊടിയെ പോലും കണ്ടീലാ...(2) (യാസയ്യിദീ...) ഓർക്കും ഞാനാ ചരിതങ്ങൾ ഒഴുകിത്തീരും നയനങ്ങൾ യാനബിയേ യാനബിയേ. ഫിദാക ഉമ്മീ നിഴലായ് കൂടെ നിന്നെങ്കിൽ നിറയെ പുണരാൻ തന്നെങ്കിൽ യാനബിയേ യാ നബിയേ ഫിദാക അബീ... എന്നും ചാരെ ഇരുന്നേനെ അന്നം പോലും വെടിഞ്ഞേനേ.. ഖിദമത്തിന്റെ കൊട്ടാരത്തിലെ രാജാവായേനേ... ഹൗളിൻപാനം ഇല്ലേലും.. ഖൗഫാഹശ്റിൽ തന്നാലും ത്വാഹാനബിതൽ തിരുനൂറൊന്ന് പുൽകാൻതന്നാലും പുൽകാൻതന്നാലും.. പ്രാണനെക്കാൾ പ്രേമിച്ചു പ്രാർത്ഥനയിൽ ഞാൻ യാചിച്ചു യാ നബിയേ  യാ നബിയേ  ഖുദ്ബീ ഐദീനാ സ്വർഗകൂടിൻ ചാരത്ത് സ്വന്തത്തെക്കാൾ മുഹബത്ത് യാനബിയേ യാ നബിയേ തീർക്കു ഹാജത്ത് അമൃതം തൂകിയ സുൽത്താനേ... അഴകിൻ പൂക്കളെ ബുസ്താനേ... അനുരാഗത്തിൻ തോണി തുഴഞ്ഞാൽ അടുത്തിരിക്കേണേ (2) പ്രായം പേറി നരച്ചാലും ഭ്രാന...

പനയോലയിലൊരു (മുത്തിന്റെ കൊട്ടാരം )

Image
പനയോലയിലൊരു കുടിലാണേ...  ഭവനങ്ങളിലത് നിധിയാണേ... പടിവാതില് ചെറുതടിയാണേ... നബിതങ്ങടെ പൂങ്കുടിലാണേ... കനിവാം നബിയോരുടെ ഇര പകലുകൾ കണ്ടേ.. ഖൈറാം സ്വഹബോരുടെ ഇടപെടലുകൾ കണ്ടേ.. അത് കേട്ടുസിദ്ധീഖിൻവിളിയാളം...     യാ....റസൂലേ...        അതൃപ്പപൂവാംബിലാലിൻസ്വരനാദം  യാ...റസൂലേ... (പനയോലയിലൊരു) ഒരു നാരിൻഅടയാളംതിരുമേനിയിൽ .. പടർന്നദിനമിൽതളർന്നുതകർന്ന വീടാണത്... ഒരു രാവിൽപശിയാലെതിരുനൂറര്.. തിരിഞ്ഞുംമറിഞ്ഞുംകിടന്നമണ്ണിന്റെ കൂടാണത്..  ഉറങ്ങുന്നനേരം ഉണർത്താത്തവീടാ.. ഉടയാടയൊന്നും ഉടയ്ക്കാത്തകൂടാ.. ഇത്തിരിനേരമില്ലങ്കിൽ പിന്നെ കാണാത്തൊരുവ്യഥയാ... ചിത്തിരപ്പു മുഖം ചേർക്കാൻആ.. പനവീടിനുംകൊതിയാ.. ചിരിക്കുന്നനബിയോരെ മഴവില്ലിൽതെളിയുന്ന മുത്ത് പതിച്ചൊരു ചുവരാണാ.. ഭാഗ്യക്കൂട് ... മുത്ത് പതിച്ചൊരു ചുവരാണാ.. ഭാഗ്യക്കൂട്...            (പനയോലയിലൊരു) പനിയായ് റസൂലിന്റെ ചൂടേറ്റ ഗേഹം...  മലക്കുൽ മൗത്തിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങീ..വേഗം... പതിയെ പിടിക്കെൻ റസൂലെന്ന നാദം.. മനസിൽ പറഞ്ഞ്മലരാം മുത്തിനെ..നോക്കിയനേരം... ഉലയാത്ത ഉമറും ഉടയുന്ന കണ്ടു...

കുണ്ടൂരിലേ സ്നേഹ ലോകം

Image
*ഗരീബ് നവാസ്*  മുഹമ്മദ് സ്വാദിഖ് മുസ്ലിയാർ പെരിന്താറ്റിരി കുണ്ടൂരിലേ സ്നേഹ ലോകം പറഞ്ഞെങ്കിൽ ശൗഖിൻ നിറകുടമാ  മദീഹേ ഫവാസ് ..... കണ്ടോരെല്ലാം ബിണ്ടിടുന്നു പുകൾ ചൊങ്കിൽ തെന്നിന്ത്യയിലെ പൊൻ ഗരീബ് നവാസ്.... മലബാറിൽ അസ്റാറും നബവീ കടൽ നീന്തിയ മുഹബ്ബത്തിൻ അഹ്‌ലിൻ മദീന മഫാസ് .... മദ്ഹിൽ ഹരം പൂണ്ട് മലരിൻ പുകൾ കൊണ്ട് മനമേ തലോടുന്ന മദനീ ദർവാസ്.... മനമേ തലോടുന്ന മദനീ ദർവാസ്..... ആശിഖുറസൂലിന്റെ സ്വാദി ഖുൽ വുസ്വൂലെന്റെ ആശയാൽ ബൊളിന്തിടുമീ ബൈത്തിൻ തേട്ടം.... ആശിഖായ് നടത്തെന്നെ സ്വാദിഖായ് മടക്കെന്നെ ആശ്രിതനിൽ നൽകിടണേ മുത്തിൻ നോട്ടം (കുണ്ടൂരിലേ സ്നേഹ) അബ്ദുൽ ഖാദിറായി മാത്രമാണ് ജീവിതം .... അഹമദ് യാസുറൂറിലായി നിത്യമാപദം .... (2) അശ്റഫുൽ ഹൽഖിന്റെ മദ്ഹിന്റെ ജാലകം .... (2) അഹ്സനുൽ ഹുൽഖിന്റെ ഇത്തിബാഇലാ പദം .... (2) കുണ്ടൂരിലൊന്ന് ചെന്ന് വേദന ചൊന്നെങ്കിൽ ബേജാറാകല്ലാ എന്ന് പറഞ്ഞ് .... കുന്നോളം സ്നേഹമേ വാരി ചൊരിഞ്ഞു തന്ന് കണ്ണീരല്ലാം തുടച്ച് പിരിഞ്ഞ് .... (2) ഇന്നും ഹയാത്തിലുണ്ടാരംഭ പൂവായ മുത്ത്നബിയുടെ തിരുഹള്റത്ത് .... പൊന്നേ മമാത്തിൻ മുന്നാ സ്നേഹ ലോകത്തേക്കെന്നേയും ചേർക്കാനാണെൻ ഹാജത്ത് .....എന്നേയും ചേർ...

ലോക നേതാവിൻ

Image
മദ്ഹെഴുത്തുകാരന്റെ മദീനപ്പാട്ട് Vol-2 രചന: സ്വാദിഖ് മുസ്‌ലിയാർ പെരിന്താറ്റിരി ലോക നേതാവിൻ മദീനയിൽ  ഒന്ന് പോകുന്നുണ്ട് ഞാൻ  ലോകമിൽ ഞാനേറ്റു വാങ്ങിയ  സങ്കടങ്ങൾ പറയുവാൻ                  (ലോക നേതാവിൻ ) ലോക ഗുരു നബി തങ്ങളോടെൻ  പാപ മേറ്റു പറഞ്ഞിടാൻ... (2) ലോകമിൽ ഞാനുള്ള നാളിനി (തിങ്കളെന്നെ പോറ്റിടാൻ)(2) മധുര മൊഴി മികശോഭിതം  മനമിൽ നിറഞ്ഞു തിളങ്ങണം  മഹിതമാ തിരു ജീവിതം മരണം വരെയതു പുണരണം   യാ സയ്യിദ സാദാത്തി ജിഅതുക ഖാസിദാ.... അർജു ഹിമാക്ക ഫലാ തുഖയ്യിബ് മഖ്‌സദീ....(2)  മഖ്‌സദീ...                 (ലോക നേതാവിൻ) തിരു മദീന സിയാറത്തിന്നായ്  പലരും പോകുന്നുണ്ട്  തിരു ഹബീബു വിളിച്ചു  കണ്ടോടുന്നതും ഞാൻ കണ്ട്  തുരു തുരാ സ്വലവാത്തു  ചൊല്ലിയ  പാവമാണവർ പണ്ട്  തരുളരായ ഹബീബരൊടുവിൽ  പൂർണ സ്നേഹമിലാണ്ട്  ഇവനുമൊന്നാ തൊയ്ബ മണ്ണിലണഞ്ഞിടേണം പൊന്നേ.... ഇടറി  എഴുതിയ വരികളവിടമിൽ പാടി കരയാൻ തന്നേ.... ഇഹപരം സുഗമരുളിടുന്നോലാകണം ഞാൻ പിന്നേ... ...

നബിയെ നബിയെ

Image
നിലാവിൻ ചേല് തോൽക്കും സീനാ നൂറെ ഖുദാ യാ നബീനാ നിലയേതു വിതാനം ഉല കേതിനും നിദാനം അഹദ് നാമമിൽ നാഥൻ കൊരുത്ത മീമ് സ്വല്ലല്ല നബിയെ നബിയെ ആ പൊലിവിൻ പൊരുളറിയാത്തവൻ ഞാനെ നബിയെ നബിയെ ആ പുകളെഴുതാൻ കഴിയാത്തവൻ ഞാനെ ജഹലിൻ കാലമൽ അമീന തെന്ന ഖ്യാതിയും നേടി ജാതരായ നേരം പോലും നാഥനിൽ സുജൂദിലായി നിലയേതു വിതാനം ഉല കേതിനും നിദാനം സർവ സൽഗുണങ്ങൾ സംഗമിച്ച കാമിലുൽ ഇൻസാൻ സിദ്‌റ തന്നിലേറി നാഥനിൽ അലിഞ്ഞ റഹ്മത്ത് സീമയില്ലാത്ത സ്ഥാനം സാധ്യമല്ലതിൻ സമാനം നിലയേതു വിതാനം ഉല കേതിനും നിദാനം സർവ സൽഗുണങ്ങൾ സംഗമിച്ച കാമിലുൽ ഇൻസാൻ 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

ഉലകിന്റെ നായകനെ

Image
ഉലകിൻ്റെ നായകനെ തമ്പുരാനേ....... അലിവിൻ്റെ മാനസത്തിൻ കൃപയൊളിവേ.... (2) പാടുന്നു പാപി ഞാനേ  തേട്ടം നീ കേൾക്ക് കോനെ (2) നിറവാർന്ന ജന്നാത്തിൻ രക്ഷിതാവേ.... (2) യാഹയ്യു യാഖയ്യൂം യാജല്ല യാമൗല....(2) ഈമാനും ഇഖ്ലാസും എൻ്റെ ഹാജത്ത്..... മുസ്തഖീമിൽ പാത നൽകൽ നിൻ്റെ ആദത്ത്...... (2) ഇഹ്സാൻ ഞാൻ രുചിക്കും പാതിരാ സാ അത്തിൽ. ....... (2) തവക്കുലിൽ ചേർന്ന തോടെ ആനന്ദ പുലരി ഞാനേ...... (യാഹയ്യു......) റഹ്മത്തിൻ ജീവിത തന്നതാ സത്യം.... രാജാധി രാജനായ എന്റെ ശ്വാസമേ.. (2)    കാരാഗ്രഹമാണീ ജീവിതമെന്നതിൽ..... (2) മറുകരകാണിച്ച എൻ പ്രാണനെ.... 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/JGCeKliJef51b2R8mmzJWb *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

യുഗങ്ങൾ കേട്ട

Image
സ്വലാത്തുള്ളാഹ് സലാമുള്ളാ അലാ ത്വാഹാ റസൂലില്ലാഹ്... സ്വലാത്തുള്ളാഹ് സലാമുള്ളാ അലാ യാസീൻ ഹബീബില്ലാ...(2) യുഗങ്ങൾ കേട്ട ഇസ്മേത് ഹബീബിൻ സ്നേഹ പേരാണ്... മനങ്ങൾ ചേർത്ത മൊഴിയേത് ഹബീബിൻ വാക്കതൊന്നാണ്... ലോകം സ്നേഹം കണ്ടൊരു കാലം... നേരിൻ ഗീതം കേട്ടുവനേകം... (2) നീതി പുലർന്നുള്ള  കാലം നബിലോകം... നിറങ്ങൾ മങ്ങും നിറമാണ്... നിലാവിനെ വെല്ലും പ്രഭയാണ്....(2) നിയോഗം ഭൂവിൽ ഹരമാണ്... ഹബീബിനെ പോൽ ഹബീബാണ്... അടങ്ങാതെ അലകടൽ പോലെ മനസ്സുകൾ ഓടി അണയുന്നതെങ്ങാണ്... ഈ ലോക ഭൂപടത്തിൽ കോടാനു കോടി ജനം സ്നേഹം പറഞ്ഞതെവിടെയാണ്... അതെന്റെ ഹബീബിന്റെ മദീനയാണ്... പ്രബഞ്ചം നൂറ് വഴിയാണ്.. പ്രതിഫലദിനം ശഫീആണ്...(2) പ്രതിനിധി ഇലാഹിൻ വരമാണ്.. പ്രജകളൾക്കകിലം റഹ്മത്താണ്... മുസൽമാന്റെ പേരിൻ കൂടെ മുഹമ്മദെന്ന നാമം ചേർത്ത് വിളിക്കുന്നതെന്തിനാണ്...(2) നബിയോരെ സ്മരിക്കാനീ.. നാമത്തിനായെങ്കിൽ നിന്റെ ഭാഗ്യമതെത്രയാണ് തിരു നബി അജബിന്റെ കടലാണ്... 🌹നൂറെ ഹബീബ്🌹 *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

മക്കാ നൂറൊളി പരിമിതിയില്ലാ ശംസിൽ

Image
പരിമിതിയില്ലാ ശംസിൽ പാതിരാവും നൂറിലാ... പരിധികളില്ലാ കറമിൽ പരന്നാഴീ പിന്നിലാ.... ‎(2) (كرم) അർശും കുർസിൽ ഇസ്മാം മക്തൂബ് അഹദിൻ ലൗഹും ഖലമിൽ മഹ്ഫൂദ് ‎عرش كرس مكتوب لوح قلم محفوظ......؛) ആഹശ്റ് നാളിലും ബശറിനെത്തിടും ഖൈറുന്നജാഹ്.... خير النجاح ഈ ഉമ്മത്തിൽ തിരു നിഅമത്തായിടും സിർറുൽ ഫലാഹ്....سر الفلاح (-) മധുരിതാം ഖുലുഖിൽ  മനസാന്തരമെത്ര മനുജർ... മരുനാട്ടിൻ ഖിൽഖിൽ  മാറ്റിവര ചിത്രസഹജർ... (خُلُق) (خِلْق) ഖൽബ് തുറന്നുള്ള ഹബീബിൽ ഖുർബ് പടരുന്ന സ്വഹാബിൽ     قرب....... صحاب മക്കാനൂറാളി ഹഖിൻതിരുവൊളി ദിക്കിൽആതെളി തീർക്കും ജയവിളി മഹബൂബ്.... മശ്ഹൂദ്... തിരു ജസദിൻ ശഅറ്  അത്പോലും മഅദൂദാ         معدود തിരു വചനപ്പൊരുളും ഏത് കാലവും മുറാദാ സ്നേഹാമൃത് കൊണ്ട് ഭരിച്ചു സുകൃതമിസ്‌ലാമെ വിതച്ചു. യാസയ്യിദനാ യാശാഫിഅനാ യാറാഹതനാ യാനിഅമതനാ മഖ്സൂദ്... മത് ലൂബ്.... 🌹നൂറെ ഹബീബ്🌹 *Join group* https://chat.whatsapp.com/J4XPhaQDiqN9tCIDxSzwpC *Lyrics blog* http://www.noorehabeeb.blogspot.com *Youtube channel* https://www.youtube.com/channel/UCBJ0Db4kk8lrEY1KMEwyEjw

മദീനയിൽ വരാൻ

Image
മദീനയിൽ വരാൻ മോഹമുണ്ട് നബിയെ ആ തിരു ചാരത്ത് എത്താനും കൊതിയേ ആശകൾ ഒന്നു തീർത്തിടൂലേ എൻ മധിയേ ആ തിരു സവിധമിൽ വരണം എൻ  നബിയേ ദുൽഹനെ ജന്നത്ത് കൊ ഹേ സലാം                     (  മദീനയിൽ വരാൻ ) നാളെ മഹ്ശറയിൽ ശഫാഅത്ത്  തേടുമ്പോൾ നീളെ ഇവനുള്ള തണലല്ലേ തങ്ങള്.. കരുണ നിറഞ്ഞുള്ള മനസ്സല്ലേ നബിയരെ സ്നേഹം കൊണ്ടെഴുതി വെച്ച ബഹ്റല്ലേ നൂറരേ കാലമതേറെ തങ്ങളിൽ മദ്ഹുകൾ പാടുന്നു മദ്ഹാൽ ശിഫയുണ്ടെന്നെൻ ജീവിതം തെളിയുന്നു ദുൽഹനെ ജന്നത്ത് കൊ ഹേ സലാം                          ( മദീനയിൽ വരാൻ ) പുള്ളി മാനും കരഞ്ഞുള്ള  നിമിഷമിൽ അങ്ങേ വിളിച്ചില്ലേ ത്വാഹാ റസൂലേ കല്ലും മൺതരിയും  ചൊന്നില്ലേ സലാമേ ശജറുകളും അങ്ങേ വിളിചൂ ത്വബീബേ പലരും പുണ്യ ഭൂവിലെത്തി കുളിർ ചൂടുന്നു നിർഭാഗ്യം  ഇവൻ കുറ്റവാളിയാകുന്നു ദുൽഹനെ ജന്നത്ത് കൊഹേ സലാം                             ( മദീനയിൽ വരാൻ ) രചന :നൂർ മുഹമ്...